X

കാശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു

അറിയപ്പെടുന്ന വിഘടനവാദ സംഘടനയായ ഹുറിയത് കോണ്‍ഫറന്‍സിന്റെ നേതാവ് സയിദ് അലി ഷാ ഗിലാനിയെ ഇതില്‍ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായി.

പുല്‍വാമ ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു. മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷബീര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഗനി ഭട്ട് എന്നിവര്‍ക്കുള്ള സുരക്ഷയാണ് പിന്‍വലിച്ചത്. അതേസമയം അറിയപ്പെടുന്ന വിഘടനവാദ സംഘടനയായ ഹുറിയത് കോണ്‍ഫറന്‍സിന്റെ നേതാവ് സയിദ് അലി ഷാ ഗിലാനിയെ ഇതില്‍ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായി.

അഞ്ച് നേതാക്കള്‍ക്ക് അനുവദിച്ചിരിക്കുന്ന വാഹനങ്ങളും എല്ലാവിധ സുരക്ഷയും സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. മറ്റേതെങ്കിലും നേതാക്കളുടെ സുരക്ഷ പിന്‍വലിക്കേണ്ടതുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. പാകിസ്താനില്‍ ഐഎസ്‌ഐ അടക്കമുള്ള സംഘടനകളില്‍ നിന്ന് പണം പറ്റുന്ന നേതാക്കള്‍ക്ക് നല്‍കിവരുന്ന സുരക്ഷ പുനപരിശോധിക്കുമെന്ന് വെള്ളിയാഴ്ച ശ്രീനഗറിലെത്തിയപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

This post was last modified on February 17, 2019 1:33 pm