X

ഉത്തരവിറങ്ങി: സെന്‍കുമാര്‍ പൊലീസ് മേധാവിയായി ഉടന്‍ ചുമതലയേല്‍ക്കും

വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ലോക്‌നാഥ് ബെഹ്ര വിജിലന്‍സിന്റെ പുതിയ മേധാവിയാകും.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവിയായി ടിപി സെന്‍കുമാറിനെ പുനര്‍നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സെന്‍കുമാര്‍ ഉടന്‍ ചുമതലയേല്‍ക്കും. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒപ്പ് വച്ചിരുന്നു.

രൂക്ഷവിമര്‍ശനമാണ് പുനര്‍നിയമന ഉത്തരവ് നടപ്പാക്കാന്‍ വൈകിച്ച സര്‍ക്കാരിനെതിരെ സുപ്രീംകോടതി ഇന്നലെ നടത്തിയത്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് 25,000 രൂപ പിഴയും ഇട്ടിരുന്നു. വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ലോക്‌നാഥ് ബെഹ്ര വിജിലന്‍സിന്റെ പുതിയ മേധാവിയാകും.

This post was last modified on May 6, 2017 1:46 pm