X

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു

ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. ലണ്ടനില്‍ വെച്ച് ജൂലായ് ഒന്നിന് തിങ്കളാഴ്ചയായിരുന്നു മരണം.

ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍. യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റേയും ഖബറടക്കത്തിന്റെ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

This post was last modified on July 2, 2019 6:47 pm

Leave a Comment