X

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഭാര്യ സീന; മരണത്തെക്കുറിച്ച് അറിയുന്നത് പാര്‍ട്ടിക്ക്

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടോ 2018 ഡിസംബര്‍ 31നാണ് അന്തരിച്ചത്.

അന്തരിച്ച മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍. മരണത്തില്‍ വ്യക്തത വരാനുണ്ട്. ബ്രിട്ടോ ഹൃദ്രോഗി ആയിരുന്നില്ല. കൂടെ ഉണ്ടായിരുന്നവര്‍ പല തരത്തിലാണ് വിശദീകരിക്കുന്നത്. പാര്‍ട്ടിക്കാണ് മരണത്തെക്കുറിച്ച് പറയാനാവുകന്നെും സീന പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 68കാരനായ ബ്രിട്ടോ 2018 ഡിസംബര്‍ 31നാണ് അന്തരിച്ചത്.

24 ന്യൂസ് ചാനലിനോടാണ് സീന ഇക്കാര്യം പറഞ്ഞത്. ബ്രിട്ടോയുടെ മരണത്തില്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചത് എന്ന് എനിക്കറിയണം. രാവിലെ മുതല്‍ ശ്വാസതടസം ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്ന് പലരും പറയുന്നു. മരണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലും സംശയമുണ്ട്. കാര്‍ഡിയാക് പേഷ്യന്റ് എന്ന് പറയുന്നത് ശരിയല്ല. ശരിയായ പരിചരണം ബ്രിട്ടോയ്ക്ക് ലഭിച്ചില്ല. ഓക്‌സിജന്‍ ഉള്ള ആംബുലന്‍സ് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എന്നാല്‍ ഇത് ലഭ്യമായില്ല.

സീന തന്നെ ഉപേക്ഷിച്ചു എന്ന് ബ്രിട്ടോ പറഞ്ഞതായി ബ്രിട്ടോയ്‌ക്കൊപ്പമുണ്ടായിരുന്ന അജിത, ശ്രീദേവി എന്നിവര്‍ പറഞ്ഞിരുന്നു. വിജി എന്ന സുഹൃത്താണ് എന്നോട് ഇത് പറഞ്ഞത്. ഞാന്‍ ബ്രിട്ടോയുടെ മരണവുമായി പൊരുത്തപ്പെട്ടിട്ടില്ല. ബ്രിട്ടോയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും സീന പറയുന്നു. മന്ത്രി തോമസ് ഐസകിനെ കാണുമ്പോള്‍ എന്റെ ഇക്കാര്യങ്ങള്‍ പറയാനിരിക്കുകയായിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായിരിക്കെ 1983 ഒക്ടോബറില്‍ എറണാകുളത്ത് കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സൈമണ്‍ ബ്രിട്ടോയുടെ ജീവിതം പിന്നീട് വീല്‍ ചെയറിനെ ആശ്രയിച്ചായിരുന്നു. തുടര്‍ന്നും രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ബ്രിട്ടോ നിരവധി ശ്രദ്ധേയ പുസ്‌കതങ്ങള്‍ എഴുതുകയും 2006 മുതല്‍ 2011 വരെ കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

This post was last modified on January 30, 2019 5:00 pm