X

തിരഞ്ഞെടുപ്പായപ്പോള്‍ രാമ, രാമ പാടുന്നു, ബിജെപിയുടെ ദുര്യോധനനും ദുശ്ശാസനനുമാണ് മോദിയും അമിത് ഷായും: യെച്ചൂരി

ബിജെപി പറയുന്നത് അവര്‍ക്ക് കോടിക്കണക്കിന് പ്രവര്‍ത്തകരുണ്ട് എന്നാണ്. എന്നാല്‍ മോദിയേയും അമിത് ഷായേയും അല്ലാതെ നിങ്ങള്‍ ആരുടെയെങ്കിലും പേര് കേള്‍ക്കുന്നുണ്ടോ?

ഡല്‍ഹിയില്‍ കിസാന്‍ മുക്തി മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും ആര്‍എസ്എസിനേയും കടന്നാക്രമിച്ച് സീതാറാം യെച്ചൂരി. ബിജെപിക്കും ആര്‍എസ്എസിനും ഒരു ആയുധം മാത്രമേ ഇപ്പോള്‍ കയ്യിലുള്ളൂ. അത് രാമക്ഷേത്രമാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ റാം, റാം എന്ന് വിളിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കൗരവരാണ്. കൗരവരില്‍ ഒരു ദുര്യോധനനേയും ഒരു ദുശ്ശാസനനേയുമല്ലാതെ നിങ്ങള്‍ക്ക് എത്ര പേരെ അറിയാം? ബിജെപി പറയുന്നത് അവര്‍ക്ക് കോടിക്കണക്കിന് പ്രവര്‍ത്തകരുണ്ട് എന്നാണ്. എന്നാല്‍ മോദിയേയും അമിത് ഷായേയും അല്ലാതെ നിങ്ങള്‍ ആരുടെയെങ്കിലും പേര് കേള്‍ക്കുന്നുണ്ടോ? എന്നാല്‍ ഞങ്ങള്‍ പ്രതിപക്ഷം പാണ്ഡവരാണ്. ഒന്നിച്ചുനിന്നാല്‍ ഞങ്ങള്‍ ചുരുട്ടിപ്പിടിച്ച മുഷ്ടിയാണ്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നയങ്ങള്‍ രൂപീകരിക്കുകയോ അതേപ്പറ്റി സംസാരിക്കുകയോ ചെയ്യാത്ത സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ചു താഴെയിടും – യെച്ചൂരി പറഞ്ഞു.

This post was last modified on November 30, 2018 8:08 pm