X

വെങ്കയ്യ നായിഡുവിന്റെ രാജി: സ്മൃതി ഇറാനിയ്ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ്, നരേന്ദ്ര സിംഗ് തോമറിന് നഗരവികസനം

കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുപ്പെടുന്ന ഐ ആന്‍ ബി മന്ത്രാലയത്തിലേയ്ക്ക് സ്മൃതി എത്തുന്നത് ശക്തമായ തിരിച്ചുവരവാണ് വിലയിരുത്തപ്പെടുന്നത്.

ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ നായിഡു കൈകാര്യം ചെയ്തിരുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് (വാര്‍ത്താവിതരണ – പ്രക്ഷേപണം) വകുപ്പ് സ്മൃതി ഇറാനിക്ക്. മാനവ വിഭവശേഷി വകുപ്പ് കൈകാര്യം ചെയ്യവേ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റ സ്മൃതിയെ നേരത്തെ ടെക്‌സ്റ്റൈല്‍ വകുപ്പിലേയ്ക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുപ്പെടുന്ന ഐ ആന്‍ ബി മന്ത്രാലയത്തിലേയ്ക്ക് സ്മൃതി എത്തുന്നത് ശക്തമായ തിരിച്ചുവരവാണ് വിലയിരുത്തപ്പെടുന്നത്. ടെക്‌സ്റ്റൈല്‍സ് വകുപ്പിന്റെ ചുമതല സ്മൃതി ഇറാനി തുടര്‍ന്നും വഹിക്കും. വെങ്കയ്യ നായിഡു കൈകാര്യം ചെയ്തിരുന്ന നഗരവികസന വകുപ്പ് ഖനി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കൈകാര്യം ചെയ്യും.

This post was last modified on July 18, 2017 12:59 pm