X

പിണറായിയെ ഐഎസ്എല്ലിന് ക്ഷണിച്ച് സച്ചിന്‍; ഫുട്ബോള്‍ അക്കാദമിക്ക് സഹായം തേടി (വീഡിയോ)

സച്ചിന്‍ കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ അക്കാഡമി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അക്കാഡമിക്ക് എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് പിന്തുണ തേടി ടീം ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സച്ചിന്‍ പിണറായിയെ കണ്ടത്. ഭാര്യ അഞ്ജലിയും ഒപ്പമുണ്ടായിരുന്നു.

സച്ചിന്‍ കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ അക്കാഡമി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അക്കാഡമിക്ക് എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. കഴിഞ്ഞ വര്‍ഷവും സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈമാസം 17ന് കൊല്‍ക്കത്തയിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമല്‍സരം. 24നാണ് കൊച്ചിയിലെ ആദ്യ മല്‍സരം. ബ്ലാസ്റ്റേഴ്‌സും ഐഎസ്എല്ലിലെ പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ഈ മത്സരത്തില്‍ ഏറ്റുമുട്ടുക.

വീഡിയോ:

This post was last modified on November 2, 2017 1:29 pm