X

ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയില്‍ അന്വേഷണം: ജസ്റ്റിസ് എകെ പട്‌നായികിന്റെ മേല്‍നോട്ടത്തില്‍

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊയോയ്ക്കെതിരായ ആരോപണത്തിനു പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ആണെന്നായിരുന്നു ഉത്സവ് സിങ് ബെയിന്റെ ആരോപണം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ സുപ്രീം കോടതി മുൻ ജീവനക്കാരിയായിരുന്ന യുവതി ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് പരാതിയില്‍
അന്വേഷണം നടത്തുമെന്ന് സുപ്രീം കോടതി. വിരമിച്ച ജഡ്ജി എകെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അഭിഭാഷകനായ ഉത്സവ് സിംഗ് ബെയിന്‍സ് ഇത് സംബന്ധിച്ച് ഇന്ന് പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ സത്യവാങ്മൂലം തെളിവായി സ്വീകരിക്കാനാകുമോ എന്ന കാര്യത്തിലാണ് ഇന്ന് കോടതിയില്‍ വാദം നടന്നത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണത്തെ ഗൂഢാലോചന ആരോപണത്തിലെ അന്വേഷണം ബാധിക്കില്ല എന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. സിബിഐ,

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊയോയ്ക്കെതിരായ ആരോപണത്തിനു പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ആണെന്നായിരുന്നു ഉത്സവ് സിങ് ബെയിന്റെ ആരോപണം. കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നും നീതിന്യായ സംവിധാനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന വിഷയമാണിതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി നേരത്തെ ചീഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു.

This post was last modified on April 25, 2019 5:25 pm

Related Post
Leave a Comment