X

ജൂലായ് 31നകം അന്തിമ പൗരത്വ പട്ടിക പുറത്തുവിടണം, തിരഞ്ഞെടുപ്പിനായി മാറ്റാനാകില്ല, കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എന്‍ആര്‍സിയുമായി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) ബന്ധപ്പെട്ട ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അനുമതി തേടിയപ്പോളാണ് ആഭ്യന്തര മന്ത്രാലയത്തെ കോടതി വിമര്‍ശിച്ചത്.

അസമിലേതടക്കമുള്ള അന്തിമ ദേശീയ പൗരത്വ പട്ടിക ജൂലായ് 31നകം പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം സുപ്രീം കോടതി നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്തിമ പട്ടിക പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഏപ്രില്‍ – മേയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എന്‍ആര്‍സിയുമായി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) ബന്ധപ്പെട്ട ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അനുമതി തേടിയപ്പോളാണ് ആഭ്യന്തര മന്ത്രാലയത്തെ കോടതി വിമര്‍ശിച്ചത്.

ആഭ്യന്തര മന്ത്രാലയം ഈ നടപടിക്രമങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന് കോടതി കുറ്റപ്പെടുത്തി. അസമിലെ അന്തിമ പൗരത്വ പട്ടിക പട്ടിക വൈകിക്കാന്‍ സര്‍ക്കാര്‍ വെറുതേ ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത് ഇതിനെ നശിപ്പിക്കാനാണ്. ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമോ എന്നും രൂക്ഷമായ ഭാഷയില്‍ കോടതി ചോദിച്ചു. എജിയും (അറ്റോണി ജനറല്‍) എസ് ജിയും (സോളിസിറ്റര്‍ ജനറല്‍) കാര്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിയില്ല – ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് നിലവില്‍ എന്‍ആര്‍സി ഡ്യൂട്ടിയിലുള്ള 167 പാരാമിലിട്ടറി കമ്പനികളെ ആഭ്യന്തര മന്ത്രാലയത്തിന് ഉപയോഗിക്കേണ്ടി വരുമെന്നും ഇത്
ദേശീയസുരക്ഷയുടെ പ്രശ്‌നമാണെന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതേസമയം തങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തില്‍ നിരാശരാണെന്നും ജൂലായ് 31നപ്പുറത്തേയ്ക്ക് സമയം നീട്ടി നല്‍കാനാകില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസവും പോളിംഗ് ദിവസവും എന്‍ആര്‍സി ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നത് അനുവദിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് മാര്‍ച്ച് ആദ്യ വാരം അന്തിമ നിലപാട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

അസമിലെ ഇന്ത്യന്‍ പൗരന്മാരേയും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരേയും വേര്‍തിരിക്കാന്‍ എന്ന് പറഞ്ഞാണ് ദേശീയ പൗരത്വ പട്ടികയുടെ നടപടികള്‍ തുടങ്ങി. 40 ലക്ഷം പേര്‍ ആദ്യ കരടില്‍ പുറന്തള്ളപ്പെട്ടത് കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വര്‍ഷം വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇവര്‍ക്ക് പിന്നീടും പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ അവസരം നല്‍കി.

This post was last modified on February 5, 2019 4:25 pm