X

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം പരിശോധിച്ച ശേഷം അനുമതി, ആന നില്‍ക്കുന്ന ഇടത്ത് നിന്ന് ജനങ്ങളെ മാറ്റിനിര്‍ത്തും: കളക്ടര്‍ ടിവി അനുപമ

ആന നില്‍ക്കുന്ന ഇടത്ത് നിന്ന് ജനങ്ങളെ മാറ്റിനിര്‍ത്തും.

തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധിച്ച ശേഷം എഴുന്നള്ളിപ്പിന് അനുമതി നല്‍കാമെന്ന് തൃശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമ. നിയന്ത്രണങ്ങളോടെയാകും അനുമതി നല്‍കുക എന്ന് കളക്ടര്‍ വ്യക്തമാക്കി. ആരോഗ്യക്ഷമത വിദഗ്ധ സംഘം നാളെ പരിശോധിക്കും. ആരോഗ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പൂരവിളംബളത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കും. ആന നില്‍ക്കുന്ന ഇടത്ത് നിന്ന് ജനങ്ങളെ മാറ്റിനിര്‍ത്തും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത് പൊതുതാല്‍പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശന ഉപാധിയോടെ വേണം ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം നല്‍കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആനയ്ക്ക് പ്രകോപനമുണ്ടാക്കില്ലെന്ന് ഉറപ്പാക്കണം, ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റി നിര്‍ത്തണം, അപകടം സംഭവിക്കാതിരിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ എജി നല്‍കിയിട്ടുണ്ട്‌.

This post was last modified on May 10, 2019 9:19 pm