X

അമൃത്സറിലെ പ്രാര്‍ത്ഥനാ ഹാളില്‍ ഗ്രനേഡ് ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ഡല്‍ഹി ലക്ഷ്യം വച്ച് പഞ്ചാബിലേയ്ക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനും ജാഗ്രതാ നിര്‍ദ്ദേശത്തിനുമിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

അമൃത്സറിന് സമീപം പ്രാര്‍ത്ഥനാ ഹാളില്‍ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. രാജാസാന്‍സി എന്ന ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ ബൈക്കില്‍ മുഖം മറിച്ചെത്തിയ രണ്ട് പേരാണ് നിരാങ്കാരി ഭവന്‍ പ്രാര്‍ത്ഥനാ ഹാളിലേയ്ക്ക് ഗ്രനേഡുകള്‍ എറിഞ്ഞത്. ഒരു മത ചടങ്ങ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. 250നടുത്ത് ആളുകള്‍ ഈ സമയം അവിടെയുണ്ടായിരുന്നു. അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരത്താണ് സംഭവം.

ആറോ, ഏഴോ ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ഡല്‍ഹി ലക്ഷ്യം വച്ച് പഞ്ചാബിലേയ്ക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനും ജാഗ്രതാ നിര്‍ദ്ദേശത്തിനുമിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പത്താന്‍കോട്ട് ജില്ലയിലെ മധോപൂരില്‍ തോക്ക് ചൂണ്ടി എസ് യു വി തടഞ്ഞുനിര്‍ത്തി പിടിച്ചെടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ജമ്മു ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറാണ്, പഞ്ചാബി സംസാരിക്കുന്ന അക്രമികള്‍ പിടിച്ചെടുത്തത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

This post was last modified on November 18, 2018 2:49 pm

Related Post
Leave a Comment