X

യാക്കോബായക്കാരുടെ ആവശ്യം തള്ളി, മാന്ദാമംഗലം പള്ളി തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ അനുപമ

ക്രമസമാധാന പ്രശ്‌നമുള്ളതിനാലാണ് ആവശ്യം തള്ളിയതെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരിസ് പള്ളി കുര്‍ബാനയ്ക്കായി തുറന്നുനല്‍കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ജില്ലാ കളക്ടര്‍ ടിവി അനുപമ തള്ളി. പള്ളിതര്‍ക്കത്തെ തുടര്‍ക്ക് വലിയ തോതില്‍ അക്രമങ്ങളുണ്ടാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓര്‍ത്തേഡോക്‌സ് ഭദ്രാസനാധിപന്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ കളക്ടര്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

ഇരു കൂട്ടരും പള്ളിയില്‍ കയറേണ്ടെന്നും കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ പള്ളി അടച്ചിടാം എന്നുമായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം. ഇത് ഇരു വിഭാഗങ്ങളും അംഗീകരിച്ചതോടെയാണ് താല്‍ക്കാലിക പരിഹാരമായത്. യാക്കോബായക്കാര്‍ കുര്‍ബാന നടത്തുന്നതിനെ ഓര്‍ത്തഡോക്‌സുകാര്‍ എതിര്‍ത്തതോടെയാണ് പള്ളി തുറക്കേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാലാണ് ആവശ്യം തള്ളിയതെന്ന് കളക്ടര്‍ വ്യക്തമാക്കി.

This post was last modified on January 19, 2019 7:36 pm