X

മുസ്ലീംവിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ കേസ്, ക്രൈംബ്രാഞ്ച് അന്വേഷണം

സെന്‍കുമാര്‍ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് ലഭിച്ച എട്ട് പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

മുസ്ലീംവിരുദ്ധ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതികളില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സെന്‍കുമാര്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് ലഭിച്ച എട്ട് പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

മുസ്ളീം സമുദായത്തിനെതിരെ വാസ്തവവിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സെന്‍കുമാറിനെതിരായ പ്രധാന ആരോപണം. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്: “കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 എണ്ണം മുസ്‌ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനനനിരക്ക് 15 ശതമാനവും. ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും?” – ഇത്തരത്തിലായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍.

This post was last modified on July 12, 2017 12:56 pm