X

നിങ്ങള്‍ പല്ലുതേച്ചോ, ഉറങ്ങിയോ എന്നൊന്നും ഞങ്ങള്‍ക്കറിയണ്ട, വിംഗ് കമാന്ററെ എപ്പോള്‍ തിരിച്ചുകൊണ്ടുവരും? മോദിയോട് ദിവ്യ സ്പന്ദന

അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചാണ് ദിവ്യ സ്പന്ദന പറയുന്നത്.

“നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അറിയേണ്ടത് വിംഗ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമാണ്” – കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന (രമ്യ) പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കുന്നു. അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചാണ് ദിവ്യ സ്പന്ദന പറയുന്നത്.

യെദിയൂരപ്പ പറയുന്നത് അവര്‍ യുദ്ധം കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ്. ഒരു വാക്ക് കൊണ്ടും ഈ വൃത്തികേടിനെ വിശദീകരിക്കാനാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇതില്‍ ബിജെപിക്ക് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും ദിവ്യ സ്പന്ദന അഭിപ്രായപ്പെടുന്നു.

മോദി ഒരു കോടി ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുന്നു, റെക്കോര്‍ഡ് എന്നു പാര്‍ട്ടി; രാജ്യം അഭിനന്ദിനായി പ്രാര്‍ഥിക്കുന്ന സമയത്ത് തന്നെ വേണം രാഷ്ട്രീയം കളിക്കാനെന്ന് കോണ്‍ഗ്രസ്

ടി.കെ ഫയാസ്, അബു ലൈസ്… സ്വര്‍ണക്കടത്തും കുഴല്‍പ്പണവും മലബാറിന്റെ രാഷ്ട്രീയവും- ഭാഗം 6

 

This post was last modified on February 28, 2019 12:32 pm

Related Post
Leave a Comment