X

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി

ജനനേന്ദ്രിയം മുറിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് യുവതി പറഞ്ഞു. യുവതിയുടെ കത്തെന്ന് അവകാശപ്പെടുന്ന കത്ത് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ലൈംഗിപീഡന ശ്രമത്തെ തുടര്‍ന്ന് ലിംഗം ഛേദിക്കപ്പെട്ട വിവാദ സന്യാസി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് യുവതി. നേരത്തെ താനാണ് ലിംഗം മുറിച്ചതെന്ന് അവകാശപ്പെട്ട് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. യുവതിയല്ല തന്റെ ലിംഗം മുറിച്ചതെന്ന് ഗംഗേശാനന്ദ പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ മൊഴിയില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ യുവതി.

ജനനേന്ദ്രിയം മുറിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് യുവതി പറഞ്ഞു. യുവതിയുടെ കത്ത് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസും ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്ന് കത്തില്‍ ആരോപിച്ചിരിക്കുന്നതായാണ് വിവരം. തന്‍റെ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ലിംഗം മുറിച്ചതെന്നും മുന്‍ വൈരാഗ്യമാണ് കാരണമെന്നുമാണ് ഇപ്പോള്‍ യുവതി പറയുന്നത്.

Related Post
Leave a Comment