X

മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ മൂന്ന് അംഗങ്ങളും മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന നിലപാട് സ്വീകരിച്ചു

മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹമോചന സമ്പ്രദായമായമായ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി. ഇതോടെ മുത്തലാഖിന് നിരോധനം വന്നിരിക്കുകയാണ്. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ മൂന്ന് അംഗങ്ങളും മുത്തലാഖ് ഭരണാഘടനാവിരുദ്ധമെന്ന നിലപാട് സ്വീകരിച്ചു – ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, കുര്യന്‍ ജോസഫ്, യുയു ലളിത് എന്നിവര്‍. അതേസമയം ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറും ജസ്റ്റിസ് അബ്ദുള്‍ നസീറും മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്തു. തീരുമാനം പാര്‍ലമെന്റിന് വിടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഷയറ ബാനു, അഫ്രീന്‍ റഹ്മാന്‍, ഇഷ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, ഫര്‍ഹ ഫായിസ് എന്നീ മുസ്ലീം സ്ത്രീകളാണ് മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ആറ് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് വിവിധ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നും നിരോധിക്കണമെന്നുമുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

This post was last modified on August 22, 2017 12:14 pm