X

രണ്ട് സൈനികരുടെ മൃതദേഹം പാകിസ്ഥാന്‍ വികൃതമാക്കിയതായി ഇന്ത്യ

ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

രണ്ട് ജവാന്മാരുടെ മൃതദേഹം പാകിസ്ഥാന്‍ സൈന്യം വികൃതമാക്കിയതായി ഇന്ത്യന്‍ സൈന്യം. ഇന്ന് രാവിലെ പ്രകോപനമില്ലാതെ പാക് സൈന്യം നടത്തിയ വെടിവയ്പിലാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഒരു കരസേന ജവാനും ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ ഉധംപൂരിലെ രണ്ട് അതിര്‍ത്തി പോസ്റ്റുകള്‍ക്കിടയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായതെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റോ ചാരനെന്ന് ആരോപിച്ച് പിടികൂടി മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്റെ കുല്‍ഭൂഷണ്‍ യാദവിന് പാകിസ്ഥാനിലെ പട്ടാളകോടതി വധശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കുല്‍ഭൂഷണുമായി ബന്ധപ്പെടാനായി ഇന്ത്യന്‍ അധികൃതര്‍ 15 തവണ ശ്രമിച്ചെങ്കിലും പാക് ഭരണകൂടം അനുമതി നിഷേക്കധിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കെയാണ് പുതിയ പ്രകോപനം.

This post was last modified on May 1, 2017 3:45 pm