X

ഉത്തര്‍പ്രദേശ് മന്ത്രിക്കെതിരെ ബലാത്സംഗത്തിനും ബ്ലാക് മെയിലിംഗിനും കേസ്

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മന്ത്രിക്കെതിരെ പരാതിക്കാരി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മന്ത്രിയുടെ അനുയായികളായ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസുണ്ട്.

ഉത്തര്‍പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഖന്നയ്‌ക്കെതിരെ ബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും കേസ്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മന്ത്രിക്കെതിരെ പരാതിക്കാരി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മന്ത്രിയുടെ അനുയായികളായ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസുണ്ട്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് മന്ത്രി പ്രതികരിച്ചു. തന്റെ കുട്ടിയേയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോളാണ് മന്ത്രി പീഡിപ്പിച്ചത് എന്ന് പരാതിക്കാരി പറയുന്നു. നേരത്തെ യുപിയിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെനഗറിനെ അറസ്റ്റ് ചെയ്തിരുന്നു.

Related Post
Leave a Comment