X

നോര്‍ക്ക റൂട്ട്സ് യു.എ.ഇയിലേയ്ക്ക് ബി.എസ് സി നഴ്സുമാരെ തേടുന്നു

ബി.എസ് സി ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്കാണ് അവസരം

യു.എ.ഇയിലെ അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്സ് നിയമനത്തിന് നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം. ബി.എസ് സി ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്കാണ് അവസരം. പ്രായം 35ല്‍ താഴെ. പരമാവധി 4,000 ദിര്‍ഹമാണ് പ്രതിമാസശമ്പളം.

കൊച്ചിയില്‍ ഈ മാസം (സെപ്റ്റംബർ ) 26നും 27നും ബാംഗ്ലൂരില്‍ 28നും 29-നുമാണ് ഇന്‍റര്‍വ്യൂ. 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ഇന്‍റര്‍വ്യൂ നടക്കും. കൊച്ചി കേന്ദ്രമായി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം അഞ്ചിന് അവസാനിച്ചു. മറ്റ് രണ്ട് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം.

WWW.NORKAROOTS.NET എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചശേഷം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് ബയോഡേറ്റ അയച്ചുനല്‍കിയാല്‍ മാത്രമേ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാകുകയുള്ളു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ വിലാസത്തില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററില്‍ ബന്ധപ്പെടാം. ഫോണ്‍ – 1800 425 3939, 0471 233 33 39.

This post was last modified on September 12, 2018 8:21 am