X

പ്രളയത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനായോഗം നടത്തരുത്; ക്രൈസ്തവ സഭക്കെതിരെ ഭീഷണിയുമായി വി.എച്ച്.പി

പ്രതിഷേധം ശക്തമായതോടെ ഓഡിറ്റോറിയം അധികൃതര്‍ വിളിച്ചു പരിപാടിയെക്കുറിച്ചു വിളിച്ചന്വേഷിച്ചു.

കേരളത്തില്‍ പ്രളയത്തില്‍ മരിച്ചവര്‍ക്കായി ക്രൈസ്തവ സഭകള്‍ നടത്തുന്ന പ്രാര്‍ത്ഥനായോഗത്തിനെതിരെ വിശ്വഹിന്ദു പരിഷത് രംഗത്ത്. പരിപാടി നടത്തരുതെന്നും ഇത് അവഗണിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമാണ് വിശ്വഹിന്ദു പരിഷത് മുന്നറിയിപ്പ്.

ജീസസ് മിഷന്‍ ചര്‍ച്ചിന്റെ പ്രാര്‍ത്ഥനായോഗമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള പരിപാടിയാണെന്ന് ആരോപിച്ചായിരുന്നു വി.എച്ച്.പിയുടെ പ്രതിഷേധം.

വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. ക്രിസ്തുമതാനുയായികള്‍ കൂടുതലുള്ള അഹമ്മദാബാദിലെ  മണിനഗറിലെ ശ്രീമുക്ത ജീവന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചത്. പരിപാടിക്കു വേണ്ടി മാസങ്ങള്‍ക്കു മുന്‍പേ ഓഡിറ്റോറിയം ബുക്കു ചെയ്തതായും ജീസസ് മിഷന്‍ അധികൃതരിലൊരാളായ മുന്നപ്രസാദ് ഗുപ്ത പറഞ്ഞു.

എന്നാല്‍ ഇന്നലെ വിശ്വ ഹിന്ദു പരിഷത് അനുയായികള്‍ ഓഡിറ്റോറിയത്തിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഓഡിറ്റോറിയം അധികൃതര്‍ വിളിച്ചു പരിപാടിയെക്കുറിച്ചു വിളിച്ചന്വേഷിച്ചു. കേരളത്തിലെ പ്രളയക്കെടുതില്‍ മരിച്ചവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥനായോഗം നടത്തുന്നത് എന്ന് അറിയിച്ചെങ്കിലും വിശ്വഹിന്ദു പരിഷത് ഭീഷണി ആവർത്തിക്കുകയായിരുന്നു.

This post was last modified on November 8, 2018 11:05 am