X

ദേ പോയി, ദാ വന്നു: വിജയ് മല്യയുടെ അറസ്റ്റും ജാമ്യവും – എല്ലാം വളരെ പെട്ടെന്നായിരുന്നു

ഈ വര്‍ഷം ഏപ്രിലിലും മല്ല്യയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നും ഉടന്‍തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇന്ത്യയില്‍ വിവിധ ബാങ്കുകളിലായി 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.

പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് കിംഗ് ഫിഷര്‍ ഉടമയായിരുന്ന മല്യയെ അറസ്റ്റ് ചെയ്തത്. അതേസമയം ഉടനടി തന്നെ മല്യക്ക് വെസ്റ്റ് മിനിസ്റ്റര്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കളളപ്പണം വെളുപ്പിച്ച കേസില്‍ ലണ്ടനിലെ വീട്ടില്‍ വെച്ചാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. സിബിഐ മല്ല്യയുടെ അറസ്റ്റ് സ്ഥിരീകരിക്കുകയും ചെ്തിരുന്നു.

ഈ വര്‍ഷം ഏപ്രിലിലും മല്ല്യയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നും ഉടന്‍തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇന്ത്യയില്‍ വിവിധ ബാങ്കുകളിലായി 9000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് മല്യക്കുള്ളത്. പണതട്ടിപ്പ് കേസില്‍ നിരവധി തവണ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കുകയും കോടതികള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മല്യയെ വിട്ടുതരാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബ്രിട്ടന്‍ ഇത് അംഗീകരിച്ചിട്ടില്ല.

This post was last modified on October 3, 2017 6:59 pm