X

മോദി ആദ്യം മത്സരിച്ച രാജ്‌കോട്ട് വെസ്റ്റില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിയര്‍ക്കുന്നു

പൊതുവില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയില്‍ ആണെങ്കിലും 1985 മുതല്‍ ബിജെപിയുടെ ഉറച്ച കോട്ടയാണ് ഈ മണ്ഡലം.

രാജ്കോട്ട് വെസ്റ്റ്‌ മണ്ഡലത്തില്‍ മുഖ്യമന്ത്രി വിജയ്‌ രുപാണി പല ഘട്ടങ്ങളിലും പിന്നില്‍ പോകുന്നതാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം കാണിക്കുന്നത്. ഇന്ദ്രന്‍ രാജ്ഗുരു ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നരേന്ദ്ര മോദി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് ഇവിടെ നിന്നാണ്. 2001ല്‍ കേശുഭായ് പട്ടേലിനെ നീക്കി മുഖ്യമന്ത്രി സ്ഥാനം പിടിച്ച നരേന്ദ്ര മോദി രാജ്കോട്ട് വെസ്റ്റില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. പൊതുവില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയില്‍ ആണെങ്കിലും 1985 മുതല്‍ ബിജെപിയുടെ ഉറച്ച കോട്ടയാണ് ഈ മണ്ഡലം.

ബിജെപിയുടെ വാജുഭായ് വാല ഏഴ് തവണ ഇവിടെ നിന്ന് വിജയിച്ചു. 2001ല്‍ മോദിക്ക് മത്സരിക്കാനെന്ന പോലെ 2014ലെ ഉപതിരഞ്ഞെടുപ്പില്‍ വിജയ് രുപാണിക്ക് മത്സരിക്കാനും വാജുഭായ് വാല സീറ്റൊഴിഞ്ഞു. ഇങ്ങനെയുള്ള ഉറച്ച സീറ്റിലാണ്‌ മുഖ്യമന്ത്രി രുപാണിക്ക് അടിതെറ്റുന്ന നിലയുണ്ടാകുന്നത്.

This post was last modified on December 18, 2017 10:14 am