X

പികെ ശശിക്കെതിരെ ശക്തമായ നടപടി വേണം: സിപിഎം കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്

പികെ ശശിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് നാളെ സംസ്ഥാന കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് വിഎസ് കത്ത് നല്‍കിയിരിക്കുന്നത്.

ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പികെ ശശിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്റെ കത്ത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പാര്‍ട്ടി ഇരട്ടത്താപ്പ് കാട്ടരുതെന്ന് വിഎസ് കത്തില്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരം ആരോപണങ്ങളിലും പരാതികളിലും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ വിട്ടുവീഴ്ച ചെയ്താല്‍ അത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ അവമതിപ്പുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കത്തില്‍ വിഎസ് പറയുന്നു. പികെ ശശിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് നാളെ സംസ്ഥാന കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് വിഎസ് കത്ത് നല്‍കിയിരിക്കുന്നത്. ശബരിമല പ്രശ്‌നത്തിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയ വിശദീകരണത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിക്കുന്ന ജനമുന്നേറ്റയാത്രയില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ശശിയെ ജാഥാ ക്യാപ്റ്റന്‍ ആക്കിയതിലുള്ള അതൃപ്തിയും വിഎസ് നേതൃത്വത്തെ അറിയിച്ചു.

This post was last modified on November 25, 2018 9:54 pm

Related Post
Leave a Comment