X

കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ഐസ്‌ക്രീം എടുത്തിട്ട് വിഎസ്; ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്ര, സംസ്ഥാന ഭരണങ്ങളെ വിലയിരുത്തണം

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര, സംസ്ഥാന ഭരണങ്ങളെ വിലയിരുത്തുന്നതാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ഐസ്‌ക്രീം പാര്‍ലര്‍ കേസ് എടുത്തിട്ട് വിഎസ് അച്യുതാനന്ദന്‍. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതായി ആരോപിച്ചുള്ള കേസ് കോഴിക്കോട് കോടതിയില്‍ ഇപ്പോഴുമുണ്ടെന്ന് വിഎസ് ഓര്‍മ്മിപ്പിച്ചു. അന്വേഷണം നേരിടുന്നയാളെയാണ് പുലിയെന്ന് പറഞ്ഞ് യുഡിഎഫുകാര്‍ അവതരിപ്പിക്കുന്നത്. ഈ പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയിട്ടുണ്ട്. അമ്മ പെങ്ങന്‍മാര്‍ ഇരിക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും വിഎസ് പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര, സംസ്ഥാന ഭരണങ്ങളെ വിലയിരുത്തുന്നതാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. തോല്‍ക്കാനായി ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയോട് സഹതാപമുണ്ടെന്നും വിഎസ് പരിഹസിച്ചു.

This post was last modified on April 8, 2017 1:03 pm