X

വിഎസിനെ ഞങ്ങളെന്തിന് കേള്‍ക്കണം? : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവ് ആയ വിഎസിനെ തങ്ങൾ ഈ കേസിൽ എന്തിന് കേൾക്കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചോദിച്ചു.

അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്ക് എതിരായ ഹർജിയിൽ കക്ഷി ചേരാൻ വി എസ് അച്യുതാനന്ദൻ നൽകിയ അപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവ് ആയ വിഎസിനെ തങ്ങൾ ഈ കേസിൽ എന്തിന് കേൾക്കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചോദിച്ചു.

പൊതുപ്രവർത്തകർ ഉൾപ്പെടുന്ന അഴിമതി കേസുകളിൽ അന്വേഷണം നടത്തുന്നതിന് സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണമെന്ന വ്യവസ്ഥയ്ക്ക് എതിരെ അപേക്ഷ
സന്നദ്ധ സംഘടന സിപിഐഎൽ (Centre for Public Interest Litigation) നൽകിയ ഹർജിയിൽ കക്ഷി ചേരാനാണ് വിഎസ് അനുമതി തേടിയത്.