ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റാഫേല്‍ കരാര്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുമെന്‌ന രാഹുല്‍ ഗാന്ധി. ദേശീയ സുരക്ഷ കണക്കിലെടുക്കാതെ പ്രതിരോധ, നിയമ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങളെ മറികടന്ന് കുറച്ച് വിമാനങ്ങള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി തീരുമാനമെടുത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
റാഫേല്‍ കരാറില്‍ കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞേ തീരൂ. പാര്‍ലമെന്റിലെ റാഫേല്‍ ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടി. ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വലിയൊരു പ്രസംഗം നടത്തി. എന്നെ അധിക്ഷേപിച്ചു. എന്നാല്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. ആരാണ് വിമാനങ്ങളുടെ വില 526 കോടി രൂപയില്‍ നിന്ന് 1600 കോടിയാക്കി ഉയര്‍ത്തിയത്. വ്യോമസേനയോ, അതോ പ്രധാനമന്ത്രിയോ. എയര്‍ഫോഴ്‌സിന് 126 വിമാനങ്ങളാണ് വേണ്ടിയിരുന്നത്. അതാരാണ് 36 ആക്കി കുറച്ചത്. ആരാണ് അനില്‍ അംബാനിക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. പുതിയ കരാറില്‍ പ്രതിരോധ മന്ത്രാലയമോ കരാറുമായി ബന്ധപ്പെട്ടവരോ എന്തെങ്കിലും എതിര്‍പ്പ് ഉയര്‍ത്തിയിരുന്നോ.
പ്രധാനമന്ത്രിക്കെതിരെ അഴിമതി അന്വേഷണം മാത്രം പോര. ദേശീയസുരക്ഷ അപകടത്തിലാക്കിയതിനെ പറ്റിയും അന്വേഷിക്കണം. പ്രധാനമന്ത്രിയുടെ സുഹൃത്തായ അന്താരാഷ്ട്ര കടബാധ്യത വീരന്‍ അനില്‍ അംബാനിയെ സഹായിക്കുന്നതിനാണ് രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കിയത്. ഖത്തറിനും ഈജിപ്റ്റിനും കുറഞ്ഞ വിലയ്ക്കാണ് ദസോ ഏവിയേഷന്‍ റാഫേല്‍ വിമാനങ്ങള്‍ വിറ്റത്. എന്നാല്‍ ഇന്ത്യ കൂടിയ വിലയ്ക്ക് വിമാനങ്ങള്‍ വാങ്ങി. ചൈനയും പാകിസ്താനും ഉയര്‍ത്തുന്ന പ്രതിരോധ വെല്ലുവിളികള്‍ മുന്നിലുള്ളപ്പോളാണ് ദേശീയ സുരക്ഷയെ അവഗണിച്ച് ഇത്തരമൊരു കരാര്‍.
This post was last modified on January 4, 2019 5:32 pm
Leave a Comment