X

“ഞാനാണ് ഗൗരി, ഞങ്ങളാണ് ഗൗരി”: ബംഗളൂരുവില്‍ വന്‍ ബഹുജന പ്രതിഷേധ റാലി

റാലിയിലും പൊതുസമ്മേളനത്തിലുമായി 50,000ലധികം പേര്‍ പങ്കെടുത്തു.

ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി വന്‍ ബഹുജന റാലിയാണ് ബംഗളൂരുവില്‍ നടന്നത്. റാലിയിലും പൊതുസമ്മേളനത്തിലുമായി 50,000ലധികം പേര്‍ പങ്കെടുത്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മാധ്യമപ്രവര്‍ത്തകരായ പി സായ്‌നാഥ്, സിദ്ധാര്‍ത്ഥ് വരദരാജന്‍, സാഗരിക ഘോഷ്, സാമൂഹ്യപ്രവര്‍ത്തകരായ മേധ പട്കര്‍, ജിഗ്നേഷ് മേവാനി, ടീസ്റ്റ സെതല്‍വാദ്, ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍, സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, സിപിഐ (എംഎല്‍) നേതാവ് കവിത കൃഷ്ണന്‍, ചലച്ചിത്ര നിര്‍മ്മാതാവ് ആനന്ദ് റായ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. നൂറ് കണക്കിന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗൗരി ലങ്കേഷ് അമര്‍ രഹേ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. “I am Gauri” എന്ന് രേഖപ്പെടുത്തിയ കറുത്ത ബാന്‍ഡുകളുമായി പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ നീങ്ങിയത്. സിപിഐ (എംഎല്‍) കര്‍ണാടക ജനശക്തി, ആം ആദ്മി പാര്‍ട്ടി, വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

യെച്ചൂരിയുടെ പ്രസംഗം – വീഡിയോ:



ചിത്രങ്ങള്‍ക്ക് കടപ്പാട് : ജിഷ ജോഷ്‌

This post was last modified on September 12, 2017 5:23 pm