X

കഞ്ചാവു വിൽപ്പന ചോദ്യം ചെയ്ത യുവാവിനെ അടിച്ചുകൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കഞ്ചാവു വിൽപ്പന നടത്തിയതു ചോദ്യം ചെയ്യാനെത്തിയ യുവാവിനെ അടിച്ചുകൊന്നു. പാമ്പാടി പാറയ്ക്കൽ ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. പള്ളിക്കത്തോട് മുണ്ടൻ കവലയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

കഞ്ചാവ് വില്‍പ്പന നടത്തുന്നതിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് അക്രമി സംഘം ഇരുമ്പുവടികൊണ്ട് ഉല്ലാസിനെ മര്‍ദ്ദിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

This post was last modified on April 7, 2018 6:56 pm

Related Post
Leave a Comment