X

ശ്രീനിവാസന് വെന്റിലേറ്റർ സഹായം ഒഴിവാക്കി; ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനൻ ശ്രീനിവാസന് നൽകിവന്നിരുന്ന വെന്റിലേറ്റര്‍ സഹായം ഒഴിവാക്കി. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് വെന്റിലേറ്ററിൽ നിന്നും നീക്കിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ മുറിയിലേക്ക് മാറ്റാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ജനുവരി 30ന് രാവിലെയാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രക്തസമ്മർദ്ദവും, രക്തത്തിലെ ഓക്സിജൻ നിലയുമെല്ലാം സാധാരണ നിലയിലെത്തിയിട്ടുണ്ട്.

കൊച്ചിയിലെ ലാൽ മീഡിയയിൽ വെച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിങ്ങിനായി ലാൽ മീഡിയയിൽ എത്തിയ ഇദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ശ്രീനിവാസൻ കഴിഞ്ഞദിവസം ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വൈകീട്ട് ഷൂട്ടിങ് ഉണ്ടെന്നും തന്നെ നേരത്തെ വിടണമെന്നും ഡോക്ടർമാരോട് അദ്ദേഹം തിരക്ക് കൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട്.

This post was last modified on February 1, 2019 7:17 am

Related Post
Leave a Comment