X

അർച്ചന പത്മിനിയുടെ ആരോപണം: ഷെറിൻ സ്റ്റാൻലിയെ സസ്പെൻഡ് ചെയ്തിരുന്നെന്ന് സിബി മലയിൽ; ഇപ്പോഴും പുറത്തെന്ന് ബി ഉണ്ണികൃഷ്ണൻ

ആറുമാസം സസ്പെൻഷൻ നൽകിയതിനു പിന്നാലെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇയാളെ തിരിച്ചെടുക്കരുതെന്ന നിർദ്ദേശവും നൽകിയിരുന്നതായി ഉണ്ണികൃഷ്ണൻ പറഞ്ഞു.

നടി അർച്ചന പത്മിനി ഫെഫ്ക പ്രസിഡണ്ട് സിബി മലയിൽ, സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണത്തെ നിഷേധിച്ച് ഇരുവരും രംഗത്തെത്തി. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലി തന്നോട് മോശമായി പെരുമാറിയെന്നും ഇതിന്മേൽ താൻ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നുമായിരുന്നു അര്‍ച്ചനയുടെ ആരോപണം. പരാതി കിട്ടിയപ്പോൾ തന്നെ അർച്ചനയെ തങ്ങൾ ആരോപണവിധേയനായ ഫെഫ്ക അംഗം ഷെറിൻ സ്റ്റാൻലിയെ പുറത്താക്കിയിരുന്നെന്ന് വ്യക്തമാക്കി സിബി മലയിൽ വ്യക്തമാക്കി.

കൈരളി പീപ്പിൾ ചാനലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് ബി ഉണ്ണികൃഷ്ണനും ഇക്കാര്യം സ്ഥിരീകരിച്ചു. ആറുമാസം സസ്പെൻഷൻ നൽകിയതിനു പിന്നാലെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇയാളെ തിരിച്ചെടുക്കരുതെന്ന നിർദ്ദേശവും നൽകിയിരുന്നതായി ഉണ്ണികൃഷ്ണൻ പറഞ്ഞു.

പൊലീസിൽ പരാതി നൽകണമെന്ന് അർച്ചന പത്മിനിയോട് തങ്ങൾ അപ്പോൾത്തന്നെ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അവർ അതിന് തയ്യാറായില്ലെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു. തികച്ചും നിരുത്തരവാദപരമായ പ്രസ്താവന നടത്തുകയാണ് അർച്ചന ചെയ്തതെന്നും പറഞ്ഞു.

ഫെഫ്കയുടെ എക്സിക്യുട്ടീവ് അംഗമായ ബീനാ പോൾ ഇതുവരെ ഒരു മീറ്റിങ്ങിൽപ്പോലും പങ്കെടുത്തിട്ടില്ലെന്നും തങ്ങളുടെ എഴുത്തുകാരുടെ സംഘടനയിൽ അംഗമായ അഞ്ജലി മേനോനും സഹകരിക്കാറില്ലെന്നും ഉണ്ണിക‍ൃഷ്ണൻ ആരോപിച്ചു.

This post was last modified on October 13, 2018 8:52 pm

Related Post
Leave a Comment