X

കുട്ടികളെ ബലാൽസംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; പോക്സോ നിയമഭേദഗതിക്ക് കേന്ദ്രത്തിന്റെ അനുമതി

ഇത്തരം കേസുകളിൽ അതിവേഗത്തിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കാൻ ആവശ്യമായ മാനദണ്ഡങ്ങളും ഓർഡിനന്‍സിൽ ചേർത്തിട്ടുണ്ട്.

12 വയസ്സു വരെ പ്രായമുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്നത് വ്യവസ്ഥ ചെയ്യുന്ന ഓർഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പോക്സോ നിയമത്തിൽ മാറ്റം വരുത്താനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്.

ജമ്മുവിലെ കത്വയിൽ എട്ടു വയസ്സുകാരിയെ അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമഭേദഗതി വരുന്നത്. നിലവിൽ ബലാൽസംഗത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷ ജീവപര്യന്തവും പിഴയുമാണ്. മരണശിക്ഷ തന്നെ നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു.

ഇത്തരം കേസുകളിൽ അതിവേഗത്തിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കാൻ ആവശ്യമായ മാനദണ്ഡങ്ങളും ഓർഡിനന്‍സിൽ ചേർത്തിട്ടുണ്ട്.

16 വയസ്സില്‍ താഴെയുള്ള പെൺകുട്ടിയാണ് ബലാൽസംഗത്തിന് ഇരയായതെങ്കിൽ ചുരുങ്ങിയ തടവ് 10 വർഷത്തിൽ നിന്നും 20 വർഷമാക്കി ഉയർത്തിയിട്ടുണ്ട്. ഇത് ജീവപര്യന്തമാക്കി ഉയർത്താനും വകുപ്പുണ്ട്.

2012ലെ പോക്സോ നിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് നേരത്തെ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

This post was last modified on April 21, 2018 4:25 pm