X

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളിയെ ആർഎസ്എസ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചതായി ആരോപണം

എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ് ചിന്തു പ്രദീപ്. ആക്രമത്തിന് പിന്നിൽ ബി ജെ പി-ആർ എസ് എസ് പ്രവർത്തകർ ആണെന്ന ആരോപണം ശക്തമാണ്.

പ്രളയ ബാധിത മേഖലകളിൽ രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത് മടങ്ങി വന്ന മത്സ്യത്തൊഴിലാളിയെ ആർഎസ്എസ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം ജില്ലയിലെ, ആലപ്പാട് നിന്നും രക്ഷാദൗത്യത്തിന് വേണ്ടി ചെങ്ങന്നൂരടക്കമുള്ള മേഖലകളിൽ പ്രവർത്തിക്കുകയും, നിരവധിയാളുകളെ അതിസാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് എത്തിക്കുകയും ചെയ്ത ചിന്തു പ്രദീപ് എന്ന മത്സ്യത്തൊഴിലാളിയെ, ഇന്നലെ രാത്രിയാണ് ഒരു കൂട്ടം ആക്രമികൾ വെട്ടി പരിക്കേൽപ്പിച്ചത്. രണ്ടു കൈകൾക്കും നിരവധി വെട്ടുകളാണ് ഏറ്റിരിക്കുന്നത്. കൈയ്യുടെ മസിലുകളും ഞരമ്പുകളും വെട്ടേറ്റ് വേർപെട്ട നിലയിലാണ്. എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോള്‍ ചിന്തു പ്രദീപ്. ആക്രമത്തിന് പിന്നിൽ ബി ജെ പി-ആർ എസ് എസ് പ്രവർത്തകർ ആണെന്ന ആരോപണം ശക്തമാണ്.

സംഭവത്തെ കുറിച്ച് ചിന്തു പ്രദീപിനെ സന്ദർശിച്ച ശേഷം വിനോ ബാസ്റ്റ്യൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ: “വിവാഹനിശ്ചയം പോലും മാറ്റിവെച്ചാണ് ചിന്തു രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. രണ്ടു ദിവസമേയായുള്ളൂ രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങി വന്നിട്ട്. രക്ഷാപ്രവർത്തനം കഴിഞ്ഞ് വന്നതിന്റെ പിറ്റേന്ന്, നേരത്തേ മാറ്റിവച്ച വളയിടീൽ നടത്തിയിരുന്നു. ഇരുപതും ഇരുപത്തിയഞ്ചും വയസ്സുള്ള ചെറിയ കുട്ടികളാണ് വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ചിന്തുവിനെ ആക്രമിച്ചത്. ഇതാണ് സംഘപരിവാർ രാഷ്ട്രീയം. കേരളത്തിലെ യുവാക്കൾ ഒന്നായി പ്രളയബാധിത മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, ഇവരെ ആക്രമിക്കാനായി കുട്ടികളുടെ കൈകളിൽ വടിവാളും കൊടുത്ത് വിടുത്ത് വിടുകയാണ് സംഘപരിവാർ.”

ഡി വൈ എഫ് ഐ പ്രവർത്തകൻ കൂടിയായ ചിന്തു പ്രദീപിനെതിരെ നടന്ന ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്.

സംഘപരിവാറുകാരേ, പ്രളയത്താൽ മുറിപ്പെട്ട ഒരു ജനതയുടെ നെഞ്ചിൽ കയറി നിന്നാണ് നിങ്ങള്‍ നൃത്തം ചെയ്യുന്നത്

‘ആ എഴുന്നൂറ് കോടി’: വാഴവെട്ടുന്ന ‘സംഘ’ ഗായകർ

കടലിന്റെ മക്കള്‍ വീണ്ടും ചെങ്ങന്നൂരിലേക്ക്; പുനര്‍നിര്‍മ്മാണത്തിന് കൈത്താങ്ങ്

This post was last modified on August 26, 2018 2:57 pm