X

സോളാർ ബിസിനസ്സ് ഇടപാടുകാരിയെ ഹൈബി ഈഡൻ ബലാൽസംഗം ചെയ്തെന്ന കേസിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കോൺഗ്രസ്സ് നേതാവ് ഹൈബി ഈഡൻ ബലാൽസംഗം ചെയ്തെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന ഇരയുടെ ഹരജി പരിഗണിച്ച് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വ. മിദ സുധീന്ദ്രനാണ് അമിക്കസ് ക്യൂറി. ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് നിയമനം നടത്തിയത്. മെയ് 25നു മുമ്പായി അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകണം.

2011 സെപ്തംബറിലാണ് (9‐-9-‐2011) കേസിനാസ്പദമായ സംഭവം നടന്നത്. പച്ചാളം സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ടീം സോളാർ കമ്പനിയുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ചർച്ചകൾക്കായി പരാതിക്കാരിയെ എംഎല്‍എ ഹോസ്റ്റലിലേക്ക് ഹൈബി വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഇവിടെ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്നു.

ഹൈബി ഈഡൻ സ്വാധീനമുപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെട്ടു നടക്കുകയാണെന്നാണ് യുവതി പറയുന്നത്. ക്രൈംബ്രാഞ്ച് ഇദ്ദേഹത്തെ ഇതുവരെ സസ്പെൻഡ് ചെയ്യാതിരുന്നതിനെ ഇവർ ചോദ്യം ചെയ്തു. ഇത് ഗൗരവത്തോടെ ഉൾക്കൊണ്ടാണ് കോടതിയുടെ നടപടി. ഇരയുടെ പീഡന പരാതിയില്‍ അടൂര്‍ പ്രകാശിനെതിരെയും വണ്ടൂര്‍ എംഎല്‍എ അനില്‍കുമാറിനെതിരെയും നേരത്തെ കേസ് എടുത്തിരുന്നു.

 

This post was last modified on March 29, 2019 8:16 pm