X

കോട്ടയത്ത് പട്ടിണിയില്ല! ഇന്ത്യയിലെ ഏക പട്ടിണിരഹിത ജില്ല

ഇന്ത്യയില്‍ പട്ടിണി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്.

ഇന്ത്യയില്‍ പട്ടിണിയില്ലാത്ത ഏക ജില്ല കോട്ടയമാണെന്ന് പഠന റിപ്പോർട്ട്. യുനൈറ്റഡ് നാഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം, ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവ് എന്നീ സംഘടനകൾ ചേർന്ന് നടത്തിയ പഠനത്തിനു ശേഷമാണ് ഈ ‘പട്ടിണി സൂചിക’ പുറത്തിറക്കിയത്.

പട്ടണിയുടെ തോതനുസരിച്ച് 0 മുതൽ 1 വരെയുള്ള സ്കോറുകളാണ് ഓരോ ജില്ലയ്ക്കും നൽകിയിരിക്കുന്നത്. ഇതിൽ മധ്യപ്രദേശിലെ അലിരാജ്പൂരാണ് ഏറ്റവും കൂടുതൽ പട്ടിണിയുള്ള ജില്ല. കേരളത്തിലെ കോട്ടയം ജില്ലയാണ് ഈ സൂചികയിൽ പട്ടിണിയില്ലാത്ത ജില്ലയായി കോട്ടയമാണ് മുന്നിൽ വന്നത്.

ഇന്ത്യയില്‍ പട്ടിണി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതൽ പട്ടിണിയുള്ള സംസ്ഥാനം ബിഹാറും.