X

‘മോഹന്‍ ഭാഗവത് കുമ്മനടിക്ക് ഉജ്വലമാതൃകയായി’: എന്‍ എസ് മാധവന്‍

ട്വിറ്ററിലൂടെയാണ് എന്‍എസ് മാധവന്‍ മോഹന്‍ ഭാഗവതിനെ പരിഹസിച്ചിരിക്കുന്നത്

സ്വാതന്ത്ര്യദിനത്തില്‍ ജില്ല കളക്ടറുടെ വിലക്ക് ലംഘിച്ച് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരേ രൂക്ഷ പരിഹാസവുമായി പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍എസ് മാധവന്‍ മോഹന്‍ ഭാഗവതിനെ പരിഹസിച്ചിരിക്കുന്നത്. ‘ഹെഡ്മാസ്റ്റര്‍ക്കും എംഎല്‍എയ്ക്കും പകരം പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവത് കുമ്മനടിക്ക് ഉജ്വലമാതൃകയായി’ എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് ആയ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ-സംഘടന നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ഇന്നലെ രാത്രി കളക്ടര്‍ നോട്ടീസ് നല്‍കിയത്. ജനപ്രതിനിധികള്‍ക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താന്‍ അവകാശമുള്ളൂ എന്നു സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ മാനേജ്മെന്റിനും ആര്‍എസ്എസിനുമായിരുന്നു കളക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ വിലക്ക് ലംഘിച്ചാണ് മോഹന്‍ ഭാഗവത് ഇന്നു സ്‌കൂളില്‍ പതാക ഉയര്‍ത്തിയത്.

This post was last modified on August 15, 2017 2:52 pm