തിരുവനന്തപുരം ബാലരാമപുരത്ത് പുതുവർഷ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മാറനെല്ലൂർ സ്വദേശി അരുൺജിത്താണു മരിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് അരുണ്‍ജിത്ത്. ഇന്നു പുലർച്ചെ രണ്ട് മണിയോടെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്. അരുൺജിത്തിനൊപ്പമുണ്ടായിരുന്ന അനീഷ് എന്നയാൾക്കും വെട്ടേറ്റിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ പത്തനംതിട്ടയില്‍ വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം തോന്നിക്കും. പാറക്കഷണം കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്.
Leave a Comment