X

മോദിക്കെതിരേ പ്രതിപക്ഷവിശാലസഖ്യം സാധ്യമല്ലെന്ന് സിപിഎം

കോണ്‍ഗ്രസുമായി സഹകരിക്കാനാകില്ലെന്നും പാര്‍ട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു

എന്‍ഡിഎ സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യം സാധ്യമാകില്ലെന്നു സമ്മതിച്ച് സിപിഎം. ഇപ്പോള്‍ പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസുമായി സഹകരിക്കാനാകില്ലെന്നും പ്രാദേശിക പാര്‍ട്ടികളില്‍ ഭൂരിപക്ഷത്തെയും വിശ്വാസത്തില്‍ എടുക്കാന്‍ സാധ്യമല്ലെന്നുമാണ് സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനും ബിജെപിക്കുമെതിരേ പ്രതിപക്ഷസഖ്യം സാധ്യമല്ലെന്നു സിപിഎം സമ്മതിക്കുന്നത്.

പ്രതിപക്ഷ ഐക്യം സാധ്യമല്ലാത്തതിനു കോണ്‍ഗ്രസിനെയാണ് സിപിഎം പ്രധാനമായും കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അടിസ്ഥാനനയങ്ങളില്‍ തുല്യരാണെന്നും കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് ഒഴുകുന്നതിനു കാരണം അതാണെന്നും സിപിഎം പറയുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു സഖ്യത്തിന് സാധ്യതയില്ലെന്നു തന്നെയാണ് പാര്‍ട്ടി മുഖപത്രം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തേണ്ടി വരുമെന്നതാണ് അഖിലേന്ത്യതലത്തില്‍ എല്ലാ പ്രതിപക്ഷത്തിന്റെതുമായ ഐക്യം അസാധ്യമാകുന്നതെന്നും പറയുന്നു. മോദി സര്‍ക്കാരിന്റെ നവ ഉദാരവത്കരണ നയങ്ങള്‍ക്കും ഹിന്ദുത്വ വര്‍ഗീയ അജണ്ടയ്ക്കുമെതിരേയുള്ള സമരത്തില്‍ ഇടതു മതനിരപേക്ഷ പാര്‍ട്ടികള്‍ക്കു കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ കഴിയില്ലെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു.

പ്രാദേശിക പാര്‍ട്ടികളില്‍ മിക്കവരും നവ ഉദാരവത്കരണക്കാരും അവസരവാദ സഖ്യക്കാരുമാണെന്നും ഇവരെ വിശ്വസിക്കാനാവില്ലെന്നും സിപിഎം പറയുന്നു.

This post was last modified on August 4, 2017 8:12 am