X

ഗാഡ്ഗിൽ ശരിയെങ്കിൽ വനത്തിൽ എങ്ങനെ ഉരുൾപൊട്ടും?: പൂഞ്ഞാർ എംഎൽഎയുടെ ചോദ്യം

ഗാഡ്ഗിൽ റിപ്പോർട്ട് മാറ്റി നിറുത്തണമെന്ന് പിസി ജോർജ് പറഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ട് ശരിയാണെങ്കിൽ വനത്തിനകത്ത് ഏങ്ങനെ ഉരുൾ പൊട്ടുമെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ ചോദ്യം. പശ്ചിമഘട്ടത്തിലെ മനുഷ്യരുടെ ഇടപെടൽ സംബന്ധിച്ച ഗാഡ്ഗിൽ റിപ്പോർട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാനാണ് പൂഞ്ഞാർ എംഎൽഎ സമയം കണ്ടെത്തിയത്.

ഗാഡ്ഗിൽ റിപ്പോർട്ട് മാറ്റി നിറുത്തണമെന്ന് പിസി ജോർജ് പറഞ്ഞു.

അതെസമയം ഗാഡ്ഗിൽ റിപ്പോർട്ട് പോലെയുള്ളവ നടപ്പാക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ പറഞ്ഞു. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് രാഷ്ട്രീയമായി മാത്രമാണ് കേരളം കൈകാര്യം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.