X

ഹരിയാനയിൽ വനിതാ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരിയെ കൂട്ടബലാൽസംഗം ചെയ്തു

കത്തിമുനയിൽ നിറുത്തിയായിരുന്നു ആക്രമണമെന്ന് ഇരയായ വനിതാ കോൺസ്റ്റബിൾ പറയുന്നു.

വനിതാ ഉദ്യോഗസ്ഥർ മാത്രം ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ പൊലീസുകാരിയെ കൂട്ടബലാൽസംഗം ചെയ്തു. ഹരിയാനയിലുള്ള പൽവാനയിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് ഈ സംഭവം. വനിതാ ഹെഡ് കോൺസ്റ്റബിളാണ് കൂട്ട ബലാൽസംഗത്തിനിരയായത്.

കത്തിമുനയിൽ നിറുത്തിയായിരുന്നു ആക്രമണമെന്ന് ഇരയായ വനിതാ കോൺസ്റ്റബിൾ പറയുന്നു. രണ്ടുപേർ ചേർന്നാണ് ബലാൽസംഗം ചെയ്തത്. സ്ത്രീകൾ ബലാൽസംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളിൽ ഭയരഹിതമായി പരാതി പറയാൻ സാധിക്കുമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിയാനയിൽ സ്ത്രീകൾ മാത്രം ഉദ്യോഗസ്ഥരായ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

കഴിഞ്ഞ നാലു വർഷമായി ഇരയായ പൊലീസുകാരിക്ക് പരിചയമുള്ളയാളാണ് പ്രതികളിലൊരാളെന്ന് സ്റ്റേഷൻ ഇൻചാർജ് കമലാ ദേവി പറഞ്ഞു. ജോഗീന്ദർ സിങ് എന്ന് പേരുള്ള ഇയാൾ ഇവരെ കഴിഞ്ഞ നാലു വർഷമായി ബലാൽസംഗം ചെയ്തു വരികയായിരുന്നെന്നും പരാതിയിലുണ്ട്. ആരോടെങ്കിലും വെളിപ്പെടുത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും വനിതാ കോൺസ്റ്റബിൾ പരാതിയിൽ ആരോപിച്ചു.

ഇത്തവണ ഇയാളും സഹോദരൻ തോഷ്‍രാജും ചേർന്നാണ് പൊലീസ് സ്റ്റേഷനിൽ എത്തി. ബലാൽസംഗം നടത്തിയത്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.