X

വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയം നിര്‍ത്തുന്നു

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് വെള്ളാപ്പള്ളി

സജീവ രാഷ്ട്രീയത്തിനില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് പ്രവര്‍ത്തനത്തിനും ഇനി ഇല്ലായെന്നാണ് വെള്ളാപ്പള്ളി അറിയിച്ചിരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എസ്എന്‍ഡിപി അംഗങ്ങളോട് ആഹ്വാനം ചെയ്യുന്നത് മലപ്പുറത്ത് മനസാക്ഷിക്ക് അനുസരിച്ച് വോട്ട് കൊടുക്കാനാണെന്നാണ്‌ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ഇനി എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് വെള്ളാപ്പള്ളി സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തില്‍ ബിഡിജെഎസ് എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.

Related Post
Leave a Comment