X

പൂവൻപാറയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു

ആറ്റിങ്ങലിലെ പൂവമ്പാറയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നതായി റിപ്പോർട്ട്. ഹോളോബ്രിക്സ് കമ്പനിയിൽ തൊഴിലെടുത്തു വരികയായിരുന്ന വിമൽ എന്ന 30കാരനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൂവമ്പാറയിൽ പ്രവർത്തിക്കുന്ന മോഹനകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള എ.എം ഹോളോബ്രിക്സ് കമ്പനിയിലെ ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കസേരയിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. കൂടെയുണ്ടായിരുന്ന ഒരു ഇതരസംസ്ഥാനത്തെ തൊഴിലാളി ഒളിവിലാണ്. അമൽ എന്നാണ് ഇയാളുടെ പേര്. പോലീസ് അന്വേഷണം ആരംഭിച്ചു.

This post was last modified on March 11, 2019 11:13 am