X

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കണമെന്ന് പോപ്പ്

കേരളത്തിലെ കത്തോലിക്കാ സമൂഹത്തോടും പോപ്പ് തന്റെ അഭ്യർത്ഥന മുമ്പോട്ടു വെച്ചു.

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കണമെന്ന് വത്തിക്കാനിൽ ഞായറാഴ്ച പ്രാർത്ഥനയിൽ പോപ്പ് ഫ്രാൻസിസ്. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രാര്‍ത്ഥനക്കിടയിലാണ് പോപ്പ് ഈ അഭ്യർത്ഥന ലോകമെങ്ങുമുള്ള വിശ്വാസിസമൂഹത്തോട് നടത്തിയത്.

കേരളത്തിലെ കത്തോലിക്കാ സമൂഹത്തോടും പോപ്പ് തന്റെ അഭ്യർത്ഥന മുമ്പോട്ടു വെച്ചു.

ആറ് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയും 350ഓളം പേർ കൊല്ലപ്പെടുകയും ചെയ്ത മഹാപ്രളയത്തിന് രാജ്യാന്തര തലത്തിൽ നിന്ന് പലവിധത്തിലുള്ള സഹായങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളും സഹായവുമായി രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭയും അറിയിച്ചിട്ടുണ്ട്.

This post was last modified on August 20, 2018 6:45 pm

Related Post
Leave a Comment