X

ഹരിയാനയിൽ ഗർഭിണിയായ ആടിനെ എട്ടു പേര്‍ ബലാൽസംഗം ചെയ്ത് കൊന്നു

സവർക്കർ, ഹാറൂൺ, ജാഫർ തുടങ്ങിയ എട്ടുപേരാണ് കുറ്റാരോപിതർ.

ഗർഭിണിയായ ആടിനെ എട്ടുപേർ ചേർന്ന് ബലാൽസംഗം ചെയ്ത് കൊന്നു. ഹരിയാനയിലെ മേവാത്ത് ജില്ലയിലാണ് സംഭവം. ആടിന്റെ ഉടമ ഇതു സംബന്ധിച്ച് പൊലീസിന് പരാതി നൽകി.

ആടിന്റെ ഉടമയായ അസ്‌ലുവാണ് പൊലീസിൽ പരാതി നൽകിയത്. ജൂലൈ 25നാണ് ബലാല്‍സംഗവും കൊലയും നടന്നത്. 25ന് കാണാതായ ആടിനു വേണ്ടി തിരച്ചിൽ നടത്തി ഒടുവിൽ 26ാം തിയ്യതിയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കുറ്റാരോപിതരെല്ലാം ഒളിവിലാണ്. സവർക്കർ, ഹാറൂൺ, ജാഫർ തുടങ്ങിയ എട്ടുപേരാണ് കുറ്റാരോപിതർ.

അന്വേഷണം തുടങ്ങിയതായി സ്റ്റേഷൻ ഇൻചാർജ് നാഗിന രാജ്ബീർ സിങ് അറിയിച്ചു. ആടിനെ കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

This post was last modified on July 29, 2018 12:16 pm

Related Post
Leave a Comment