ട്രെയിനിൽ പുകവലിക്കുന്നതിനെ എതിർത്ത് സംസാരിച്ച ഗർഭിണിയായ യുവതിയെ യാത്രക്കാരൻ ശ്വാസം മുട്ടിച്ചു കൊന്നു. പഞ്ചാബ്-ബിഹാർ ജാലിയൻവാല എക്സ്പ്രസ്സിലാണ് സംഭവം. സോനു യാദവ് എന്ന അക്രമി പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ചിനാത് ദേവി എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്. സോനു യാദവ് പുകവലിച്ചു കൊണ്ടിരിക്കുന്നത് ശല്യമായപ്പോൾ ഗർഭിണിയായ ചിനാത് ദേവി പ്രതികരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും വാക്കേറ്റമുണ്ടായി. ഒടുവിൽ സോനു യാദവ് ചിനാത് ദേവിയുടെ കഴുത്തിലമർത്തിപ്പിടിക്കുകയും കൊല്ലുകയും ചെയ്തു.
ട്രെയിൻ നിറുത്തിയതിനു ശേഷം ഇവരെ ഷാജഹാൻപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലു മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. ബിഹാറിൽ ഛാട്ട് പൂജയിൽ പങ്കെടുക്കാൻ കുടുംബസമേതം പോകുകയായിരുന്നു ചിനാത് ദേവി.
This post was last modified on November 11, 2018 7:28 am
Leave a Comment