X

വിദേശ കടത്തിൽ ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധികബാധ്യത; കാരണം രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ഹ്രസ്വകാല കടങ്ങൾ അടയ്ക്കാൻ മാത്രം 68,500 കോടി രൂപയുടെ അധികബാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം നടപ്പു വർഷം 11 ശതമാനം കുറഞ്ഞത് രാജ്യത്തിന്റെ വിദേശ കടത്തിൽ ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കിയതായി റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് ഈ കണക്ക്. ഒരു ഡോളറിന് 72 രൂപ കടന്ന അവസ്ഥയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇപ്പോഴുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. ഇത് ഇന്ധനം വാങ്ങുന്നതിൽ വലിയ അധികബാധ്യത ഇതിനകം തന്നെ വരുത്തി വെച്ചിട്ടുണ്ട്.

വിനിമയനിരക്ക് ഈ വർഷം തന്നെ 73 രൂപയിലെത്തുകയും ക്രൂഡ് ഓയിൽ വിലയായി ശരാശരി 76 ഡോളർ നൽകേണ്ടി വരികയും ചെയ്യുകയാണെങ്കിൽ ഇന്ത്യയുടെ എണ്ണവാങ്ങൽ ബില്ലിൽ മാത്രം 45,700 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് എസ്‌ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് വിശദീകരിക്കുന്നു.

ഹ്രസ്വകാല കടങ്ങൾ അടയ്ക്കാൻ മാത്രം 68,500 കോടി രൂപയുടെ അധികബാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

This post was last modified on September 8, 2018 2:01 pm