X

“ഖനനം അവസാനിപ്പിക്കുക”: ആലപ്പാടിന് പിന്തുണയറിയിച്ച് സണ്ണി വെയ്നും

കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ സണ്ണി വെയ്നും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയേയിലൂടെയാണ് സണ്ണി വെയ്ൻ പിന്തുണ അറിയിച്ചിരിക്കുന്നത്.

സണ്ണി വെയ്നിന്റെ സന്ദേശം

“കേരളം പ്രളയത്തിൽ പെട്ടപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികൾ. ഇന്ന് ആ തീരദേശഗ്രാമം വലിയൊരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഞാൻ അവരോടൊപ്പമുണ്ട്. നിങ്ങളുമുണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. സ്റ്റോപ്പ് മൈനിങ്, സേവ് ആലപ്പാട്.”