മലയാളികള്‍ ഭേദങ്ങളെല്ലാം മറന്ന് പരസ്പര സഹായത്തിൽ ഏർപ്പെടുന്നതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടൻ ടോവിനോയും രംഗത്ത്. തന്റെ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലേക്ക് ദുരിതത്തിലകപ്പെട്ടവരെ ക്ഷണിച്ചിരിക്കുകയാണ് ടോവിനോ തോമസ്.
തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലാണ് താനുള്ളതെന്നും അപകടകരമായ രീതിയിൽ വെള്ളം കയറിയിട്ടില്ലെന്നും ടോവിനോ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.
തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായിക്കരുതി ആർക്കും തന്റെ വീട്ടിലേക്ക് വരാവുന്നതാണെന്നും കറന്റ് ഇല്ലെന്ന പ്രശ്നം മാത്രമേ ഉള്ളൂവെന്നും ടോവിനോ വ്യക്തമാക്കി.
This post was last modified on August 16, 2018 2:44 pm
Leave a Comment