X

ജയിൽഭൂമി സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് നൽകി; ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

തുറന്ന ജയിലിന്റെ സ്ഥലമാണ് കൈമാറിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഭൂമി തിരിമറി നടന്നെന്നാണ് ആരോപണം. ജയിലിന്റെ ഭൂമി ഒരു സ്വകാര്യ ട്രസ്റ്റിന് കൈമാറുകയായിരുന്നു.

തിരുവനന്തപുരം നെട്ടുകാൽ‌ത്തിരി തുറന്ന ജയിലിന്റെ സ്ഥലമാണ് കൈമാറിയത്. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് തിരിമറി നടന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ അനൂപാണ് വിജിലൻസിന് പരാതി നൽകിയത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ അഞ്ചേക്കർ ഭൂമി 30 വർഷത്തേക്ക് ചിന്താലയ ആശ്രമ ട്രസ്റ്റിന് പാട്ടത്തിന് നൽകിയ നടപടിയാണ് അന്വേഷിക്കുന്നത്.  കോൺഗ്രസ് പാർടിയുമായി അടുത്ത ബന്ധമുണ്ട് എന്ന ഏക കാരണത്താലാണ് ഈ ട്രസ്റ്റിന് ഭൂമി നൽകിയിട്ടുള്ളത്.

സ്വകാര്യ ട്രസ്റ്റിന് അൺ എയ്ഡഡ് സ‌്കൂൾ തുടങ്ങാനാണ് ഈ ഭുമി അനുവദിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. 2006ല്‍ ഉമ്മൻചാണ്ടിയും ഇതേ ട്രെസ്റ്റിന് ഭൂമി അനുവദിച്ചിരുന്നു. ഇത് പിന്നീട് എൽഡിഎഫ് സർക്കാർ വന്നപ്പോൾ റദ്ദാക്കി. ധന, റവന്യൂ, നിയമവകുപ്പിന്റെയും ജയിൽ ഡജിപിയുടെയും എതിർപ്പിനെ അവഗണിച്ചാണ് ചെന്നിത്തല ഈ ന‍ടപടിയെടുത്തതെന്നും റിപ്പോർട്ടുണ്ട്.

This post was last modified on October 31, 2018 6:38 pm