ലോകസഭാ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾക്ക് 41 ശതമാനം സീറ്റുകളും നല്‍കിയ തൃണമൂൽ കോൺഗ്രസ്സ് നേതാവ് മമതാ ബാനർജിയെ അഭിനന്ദിച്ച് തൃത്താല എംഎൽഎ വിടി ബൽറാം രംഗത്ത്. കേരളത്തിൽ വിജയസാധ്യതയുള്ള ഏതെങ്കിലും സീറ്റിൽ വനിതാ സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് നിർത്തുമോയെന്ന ചർച്ച നടക്കുന്നതിനിടയിലാണ് ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
’42 സീറ്റിൽ 17ലും വനിതാ സ്ഥാനാർത്ഥികൾ. 41% സ്ത്രീ പ്രാതിനിധ്യം. ചരിത്രപരമായ ഈ സ്ത്രീപക്ഷ ഇടപെടലിന് മമത ബാനർജിക്ക് അഭിനന്ദനങ്ങൾ.’ എന്നാണ് ബൽറാമിന്റെ പോസ്റ്റ്. ഷാനിമോൾ ഉസ്മാനെങ്കിലും കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുമോയെന്നും മറ്റുമായി ഈ പോസ്റ്റിൽ കമന്റുകൾ നിറയുന്നുണ്ട്. സ്ത്രീകളെ നിർത്തിയില്ലെങ്കിലും വേണ്ടില്ല, സ്ഥാനാർത്ഥി പട്ടിക പുറത്തു വരികയെങ്കിലും ചെയ്താൽ മതിയെന്നാണ് ചിലർക്ക്.
സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ രണ്ട് സ്ത്രീകളാണ് ഇടംപിടിച്ചിട്ടുള്ളത്. വിജയസാധ്യതയും ഇവർക്ക് പ്രവചിക്കപ്പെടുന്നുണ്ട്. അതെസമയം നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം വെറും രണ്ട് വനിതാ സ്ഥാനാർത്ഥികളെ നിർത്തിയിട്ടാണ് സിപിഎമ്മുകാർ വിമർശനവുമായി വരുന്നതെന്ന് മറുപടി നൽകി വിടി ബൽറാമിന്റെ ആരാധകരും രംഗത്തുണ്ട്.
Leave a Comment