തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്കറിന്റെ മാനേജർമാരല്ലായിരുന്നെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് താനിട്ടതല്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. കൊച്ചിയിലെ ഏജൻസിയാണ് ഈ പോസ്റ്റിട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയതായി ഡൂൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ലക്ഷ്മിയുടെ പേരിലായിരുന്നു ഈ കുറിപ്പ് ബാലഭാസ്കറിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്രകാരമായിരുന്നു കുറിപ്പ്: “തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, സ്നേഹത്തോടെ”
ഇംഗ്ലീഷിലും ഈ കുറിപ്പിന്റെ പരിഭാഷ നൽകിയിരുന്നു.
ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തലോടെ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത വർധിച്ചിരിക്കുകയാണ്.
Leave a Comment